Thursday, 15 June 2023

രാസപ്രവർത്തന വേഗത

രാസപ്രവർത്തന വേഗത

പഠനനേട്ടങ്ങൾ

*  കൊളീഷൻ തിയറി എന്താണെന്ന് 
    മനസ്സിലാകുന്നു 

*  രാസപ്രവർത്തന തോതിനെ     സ്വാധീനിക്കുന്ന ഘടകങ്ങൾ എന്താണെന്ന്   തിരിച്ചറിയുന്നു

*  നിത്യ ജീവിതത്തിലെ വിവിധ രാസ       മാറ്റങ്ങൾ കണ്ടെത്തുന്നു

*  രാസപ്രവർത്തന തോതിലുള്ള സ്വാധീനം നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നു.

Note

കൂട്ടുകാരെ, പടക്കം പൊട്ടുന്നതും പാൽ പുളിച്ചു തൈരാകുന്നതും വിറക് കത്തുന്നതും എല്ലാം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.. ഇതെല്ലാം രാസപ്രവർത്തനങ്ങൾ ആണെന്ന്  നിങ്ങൾക്കറിയാമോ.. എന്താണ് രാസമാറ്റങ്ങൾ ?എങ്ങനെയാണ് രാസമാറ്റം നടക്കുന്നത്? രാസപ്രവർത്തനങ്ങളുടെ വേഗതയെ സ്വാധീനിക്കാൻ കഴിയുമോ?

                 കൊളീഷൻ സിദ്ധാന്ത പ്രകാരം അഭികാരക തന്മാത്രകളുടെ ഫലവത്തായ കൂട്ടിയിടികളിലൂടെയാണ് രാസപ്രവർത്തനം നടക്കുന്നത്.

രാസ പ്രവർത്തന തോതിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട 5 ഘടകങ്ങൾ താപനില ,അഭികാരങ്ങളുടെ ഗാഢത ,ഉൽപ്രേരകങ്ങൾ,ഖരപദാർത്ഥങ്ങളുടെ പ്രതലപരപ്പളവ്, അഭികാരകങ്ങളുടെ സ്വഭാവം  എന്നിവയാണ്.

                 രാസമാറ്റത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും അവ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നതിനും തുടർ പ്രവർത്തനങ്ങൾ നിങ്ങളെ സഹായിക്കും.

ചിത്രങ്ങൾ 










സംഗ്രഹം

താപനില, അഭികാരകങ്ങളുടെ ഗാഢത, ഖര പദാർത്ഥങ്ങളുടെ പരപ്പളവ്,ഉൽപ്രേരകങ്ങളുടെ സാന്നിധ്യം,അ ഭികാരങ്ങളുടെ സ്വഭാവം തുടങ്ങിയ ഘടകങ്ങൾ രാസപ്രവർത്തന വേഗതയെ സ്വാധീനിക്കുന്നു.

ICT Products

  Click here to see the spreadsheet Click here to see the time table Click here to see my animation on ozone depletion Atomic arrangement in...